തഞ്ചാവൂർ: ഒ. പനീർസെൽവം തമിഴ് നാട് മുഖ്യമന്ത്രി എന്ന നിലക്ക് കടമകൾ നന്നായി നിർവഹിക്കുന്നുണ്ടെന്ന് എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയുടെ ഭർത്താവ് എം. നടരാജൻ. എ.ഐ.ഡി.എം.കെയിൽ തന്നെ ഒരു വിഭാഗം പനീർസെൽവത്തെ മാറ്റി ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് നടരാജന്‍റെ പ്രസ്താവന.
പനീർസെൽവം നന്നായിത്തന്നെ തമിഴ്നാട് ഭരിക്കുന്നു. അദ്ദേഹത്തെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ല. ഒരു നിരീക്ഷകൻ എന്ന നിലക്ക് തന്‍റെ അഭിപ്രായമാണിതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പാർട്ടിയും എം.എൽ.എമാരുമാണ് ശശികലയെ മുഖ്യമന്ത്രിയാക്കണോ എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആര്യന്മാരേയും ദ്രാവിഡരേയും തമ്മിൽ തെറ്റിക്കാനാണ് കാവിശക്തികളുടെ ശ്രമം. സമാധാനം നിലനിൽക്കുന്ന തമിഴ്നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. എ.എം.ഡി.എം.കെയെയും പാർട്ടിയേയും നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും നടരാജൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.