സ്കൂളിലെ ശീതീകരണച്ചെലവ് രക്ഷിതാക്കൾ വഹിക്കണം –ഡ​ൽ​ഹി ഹൈകോടതി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധി​ക​മാ​യി ന​ൽ​കു​ന്ന സൗ​ക​ര്യ​മാ​യ​തി​നാ​ൽ സ്കൂ​ളു​ക​ളി​ലെ ശീ​തീ​ക​ര​ണ ചെ​ല​വ് ര​ക്ഷി​താ​ക്ക​ൾ ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​കോ​ട​തി. ക്ലാ​സ് മു​റി​ക​ൾ ശീ​തീ​ക​രി​ച്ച വ​ക​യി​ൽ സ്വ​കാ​ര്യ സ്കൂ​ൾ ഓ​രോ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നും 2,000 രൂ​പ വീ​തം പ്ര​തി​മാ​സം ഈ​ടാ​ക്കി​യ​തി​നെ​തി​രെ ന​ൽ​കി​യ ​പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റി​സ് മ​ൻ​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

ല​ബോ​റ​ട്ട​റി ഫീ​സ് പോ​ലെ ഇ​തും പ്ര​ത്യേ​ക സൗ​ക​ര്യ​മാ​ണെ​ന്നും ഇ​തി​ന്റെ ബാ​ധ്യ​ത സ്കൂ​ൾ മാ​നേ​ജ്മെ​ന്റി​നു​മേ​ൽ മാ​ത്രം കെ​ട്ടി​വെ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സൗ​ക​ര്യ​ങ്ങ​ൾ ​ഏ​തൊ​ക്കെ​യെ​ന്ന് തി​ര​ഞ്ഞെ​ടു​ത്തു​വേ​ണം ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ ചേ​ർ​ക്കാ​നെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Parents should bear cost of air conditioning facility in school: Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.