അഹ്മദബാദ്: ഇന്ത്യ പാകിസ്താനിൽ നടത്തിയ മിന്നലാക്രമണത്തിന് സഹായിച്ചത് ആർ.എസ്.എസിെൻറ പാഠഭാഗങ്ങളാണെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. അഹ്മദാബാദിലെ നിർമ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് പരീക്കർ ഇത്തരമൊരു പരാമർശം നടത്തിയത്. പലപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നതിന് ആയോധനപരമായ ഒരു പാരമ്പര്യം വേണം. ഇതിന് ആർ.എസ്.എസ് പഠനങ്ങളും സഹായിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തെ അറിയുന്ന ആരും മിന്നലാക്രമണത്തിെൻറ തെളിവുചോദിക്കില്ലെന്നും, മികച്ച സൈന്യമാണ് ഇന്ത്യക്കുള്ളതെന്നും പരീക്കർ അഹമദാബാദിൽ പറഞ്ഞു.
എന്നാൽ പ്രസതാവനക്കെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നു കഴിഞ്ഞു. പരിക്കറിെൻറ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് േകാൺഗ്രസ് പ്രതികരിച്ചത്. ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതിനു തുല്യമാണ് പരീക്കറിെൻറ പ്രസ്താവനയെന്ന് േകാൺഗ്രസ് വനിതാവിഭാഗം നേതാവ് ശോഭ ഒാജ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.