ന്യൂഡൽഹി: പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. 17 ദിവസം സമ്മേളിച്ച് മാസം 29ന് പിരിയുന്ന ഹ്രസ്വസമ്മേളനമാണ് ഇത്തവണ. ശാന്തമായ സഭാ നടത്തിപ്പ് ലക്ഷ്യമിട്ട് സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചു. ലോക്സഭ സ്പീക്കർ ഓം ബിർലയും ചൊവ്വാഴ്ച സഭാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
സമ്മേളനം തുടങ്ങി തൊട്ടടുത്ത ദിവസം തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും. ഇത് പാർലമെന്‍റിലും പുറത്തും പുതിയ രാഷ്ട്രീയാരവങ്ങൾക്ക് വഴിയൊരുക്കും. ഒരു ലോക്സഭ സീറ്റിലേക്കും ആറു നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും വ്യാഴാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.