ന്യൂഡൽഹി: പ്രതിപക്ഷത്തിെൻറ രൂക്ഷമായ എതിർപ്പ് മറികടന്ന് രാജ്യതലസ്ഥാനത്തെ മൂന്നു കോർപറേഷനുകളും ഒന്നാക്കി ലയിപ്പിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കി. ഇതോടെ കഴിഞ്ഞ 10 വർഷമായി മൂന്നായി നിന്നിരുന്ന സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവ ഒറ്റ കോർപറേഷനാകും.
ആഭ്യന്തര മന്ത്രി അമിത് ഷായാണ് ചൊവ്വാഴ്ച രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. മുൻസിപ്പൽ കോർപറേഷനുകളോട് ഡൽഹി സർക്കാർ ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് ബിൽ അവതരിപ്പിച്ചു അമിത് ഷാ പറഞ്ഞു. ഒരു കോർപറേഷന് അധിക വരുമാനമുണ്ട്. മറ്റു രണ്ടു കോർപറേഷനുകൾക്ക് ബാധ്യതയും. അതുകൊണ്ട് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഭേദഗതിയെ ന്യായീകരിച്ച് അമിത് ഷാ പറഞ്ഞു.
ബിൽ ലോക്സഭ കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു. പുതിയ ഭേദഗതി പ്രകാരം മുൻസിപ്പൽ കോർപറേഷൻ എന്നുള്ളത് കോർപറേഷൻ എന്നായി മാറും. ആകെ 272 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് 250ൽ കൂടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.