ന്യൂഡൽഹി: പാർലമെൻറും രാഷ്ട്രപതി ഭവനും അടിമത്വത്തിെൻറ അടയാളങ്ങളാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. ഇന്ത്യയിൽ നിന്ന് അടിമത്വത്തിെൻറ എല്ലാ ചിഹ്നങ്ങളും ഒഴിവാക്കണമെന്ന് ആദ്യകാലമുതൽ പറയുന്നതാണ്. താജ്മഹൽ മാത്രമല്ല, പാർലമെൻറ്, രാഷ്ട്രപതീ ഭവൻ, ചെേങ്കാട്ട, കുത്തബ് മിനാർ എന്നിവയെല്ലാം അടിമത്ത ചിഹ്നങ്ങൾ തന്നെയാണെന്നും അസം ഖാൻ പറഞ്ഞു. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിെൻറയും ചരിത്രത്തിെൻറയും ഭാഗമല്ലെന്ന ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ സംഗീത് സോമിെൻറ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളുടെ അസിഷ്ണുതയും ക്രൂരതയും നിറഞ്ഞ ഭരണകാലത്തിെൻറ ചരിത്രമാണ് താജ്മഹലെന്നും അത് ചരിത്രത്തിൽ നിന്നും മാറ്റണമെന്നുമാണ് ബി.ജെ.പി എം.എൽ.എ സംഗീത് സോം പ്രസംഗിച്ചത്. ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗമായി മുഗൾ ഭരണത്തിെൻറ പ്രതീകമായ താജ്മഹലിനെ പരിഗണിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.