പാർലമെന്‍റ് അതിക്രമ കേസ്: അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ചു

ന്യൂഡൽഹി: പാർലമെന്‍റ് അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ചു. സിറ്റി കോടതിയാണ് അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിന് 45 ദിവസം കൂടി സമയം നൽകിയത്.

ചില റിപ്പോർട്ടുകൾ ഇനിയും കാത്തിരിക്കുകയാണെന്നും വലിയ ഡാറ്റ പരിശോധിക്കാൻ സമയമെടുക്കുമെന്നും അവകാശപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറാണ് സമയം നീട്ടി നൽകിയത്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ഡൽഹി പൊലീസ് ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.

2001ലെ ​പാ​ർ​ല​മെ​ന്റ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു മൈസുരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തി ലോക്സഭയിലേക്ക് ചാടിയിറങ്ങിയ സാഗർ ശർമയെയും മനോരഞ്ജൻ ഗൗഡയെയും പുകത്തോക്ക് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർലമെന്റ് വളപ്പിനു പുറത്ത് ഇതേ സംഘത്തിൽപെട്ട നീലവും അമോൾ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു.

Tags:    
News Summary - Parliament security breach case: Court grants cops more time to complete probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.