ഡൽഹി: ഭഗത് സിങ്ങിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും പേരിലുള്ള അര ഡസനോളം വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നു പാർലമെന്റ് അതിക്രമത്തിൽ അറസ്റ്റിലായ ആറു പേരുമെന്ന് പൊലീസ്. സ്വാതന്ത്ര്യസമര സേനാനികളുടെ ചിന്തകളും ആശയങ്ങളും ഇവർ നിരന്തരം ചർച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഡിയോകളും പങ്കുവെച്ചു.
കുറ്റാരോപിതർ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഭഗത് സിങ് പാർലമെന്റിൽ ഉയർത്തിയ പ്രതിഷേധം പുനരാവിഷ്കരിക്കാനാണ് ശ്രമിച്ചതെന്ന് അനുമാനമുണ്ട്. ‘സിഗ്നൽ’ ആപ് വഴി ആശയക്കൈമാറ്റം നടത്തിയ ഇവർ, കഴിഞ്ഞ വർഷം മൈസൂരുവിൽവെച്ച് കണ്ടിരുന്നു. മൈസൂർ സ്വദേശിയായ ഡി. മനോരഞ്ജനാണ് എല്ലാവരുടെയും യാത്ര ചെലവ് വഹിച്ചത്. ഇവരുടെ ഫോൺ നശിപ്പിച്ചതിനാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത് വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.
ശനിയാഴ്ച പാർലമെന്റിൽ പ്രതിഷേധ രീതി അന്വേഷണസംഘം പുനരാവിഷ്കരിച്ചു. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് ഇതിന് നേതൃത്വം നൽകിയത്. പാർലമെന്റ് സുരക്ഷ ഉദ്യോഗസ്ഥരും ഡൽഹി പൊലീസ് ഉന്നതരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.