ന്യൂഡൽഹി: റേഷൻ കടകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി സർക്കാറിനോട് ശിപാർശ ചെയ്തു.
ഗുണഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഒരുക്കിയ ഹെൽപ് ലൈൻ നമ്പറുകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാനും സമിതി ആവശ്യപ്പെട്ടു. പരാതി പരിഹാരത്തിനായി ഒരുക്കിയ ടോൾ ഫ്രീ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന വാഗ്ദാനവുമായി വിവിധ സംസ്ഥാനങ്ങൾ സജ്ജീകരിച്ച 1800, 1967 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ പ്രതികരണമില്ലെന്ന് എല്ലാവർക്കുമറിയാം. ഇത് ഗുണകരമായ രീതിയിൽ പ്രവർത്തനക്ഷമമാക്കണം.
ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ റേഷൻ കടകളിൽ നിന്ന് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റേഷൻ കടകളുടെ പ്രവർത്തനങ്ങൾ സ്വതന്ത്രമായി നിരീക്ഷിക്കാനും സാധിക്കമെന്നും തൃണമൂൽ കോൺഗ്രസ് എം.പി സുധീപ് ബന്ദോപാധ്യായ അധ്യക്ഷനായ സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.