റാഞ്ചി: ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 15 യാത്രക്കാർക്ക് പരിക്കേറ്റു. ഗിരിദിയിലെ ബർകർ നദിയിലേക്കാണ് ബസ് മറിഞ്ഞത്.
ശനിയാഴ്ച രാത്രിയാണ് അപകടം. ഗിരിദി ഡെപ്യൂട്ടി കമീഷണർ നമൻ പ്രിയേഷ് മരണവിവരം സ്ഥിരീകരിച്ചു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട ബസ് റാഞ്ചിയിൽ നിന്നും വന്നതാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.
പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്നും രഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ബന്ന ഗുപ്ത അറിയിച്ചു. ബസ് നദിയിൽ വീണു കിടക്കുന്നതിന്‍റെയും രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.