ന്യൂഡൽഹി: സീറ്റിലെ തലയണകൾ നഷ്ടപ്പെട്ടത് മുതൽ സാൻവിച്ചിൽ സ്ക്രൂ കണ്ടെത്തിയതടക്കം ഇൻഡിഗോ വിമാനങ്ങളിലെ സംഭവങ്ങൾ സമീപകാലത്ത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഇൻഡിഗോയോടുള്ള തന്റെ നിരാശയും രോഷവും സാമൂഹ്യ മാധ്യമത്തിൽ യാത്രക്കാരി വെളിപ്പെടുത്തിയതും വാർത്തയായിരിക്കുകയാണ്.
ശ്രങ്ക്‌ല ശ്രീവാസ്തവ എന്ന യാത്രക്കാരിയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ തനിക്ക് നേരിട്ട ദുരനുഭവും വെളിപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്ക് ശേഷമുള്ള തന്റെ തകർന്ന ബാഗിന്റെ ചിത്രമാണ് അവർ ഷെയർ ചെയ്തത്. "എന്‍റെ ലഗേജ് സൂക്ഷിച്ചതിനു നന്ദി" എന്ന് പരിഹാസത്തോടെ ചിത്രത്തോടൊപ്പം കുറിക്കുകയും ചെയ്തു.
പോസ്റ്റ് പെട്ടന്നുതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് വൈറലായതോടെ പ്രതികരണവുമായി ഇൻഡിഗോ രംഗത്തെത്തി. ശ്രങ്ക്‌ല ശ്രീവാസ്തവയോട് മാപ്പുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
“നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുമായി ഉടൻ ബന്ധപ്പെടാം" -ഇൻഡിഗോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.