മുംബൈ: 2989 കോടി രൂപ ചെലവിൽ േലാകത്തെ ഏറ്റവും വലിയ പ്രതിമ നിർമിച്ച രാജ്യത്ത് ഇത്രയും തുകകൊണ്ട് അടിയന്തരമായി പൂർത്തിയാക്കാമായിരുന്ന പദ്ധതികൾ പലതെന്ന കൗതുകം പങ്കുവെച്ച് മാധ്യമങ്ങൾ. രണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി), അഞ്ച് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (െഎ.െഎ.എമ്മുകൾ) എന്നിവ നിർമിക്കാമായിരുന്നുവെന്ന പോലെ െഎ.എസ്.ആർ.ഒക്ക് ആറുതവണ ചൊവ്വ ദൗത്യം സംഘടിപ്പിക്കാനും ഇത്രയും തുക കൊണ്ടാകുമായിരുന്നുവെന്ന് പ്രമുഖ ഒാൺലൈൻ പോർട്ടൽ ‘ഇന്ത്യ സ്പെൻഡ്’ റിപ്പോർട്ടിൽ പറയുന്നു.
40,192 ഹെക്ടർ ഭൂമിയിൽ ജലസേചനം, 425 ചെറുകിട ചെക്ക് ഡാമുകളുടെ നിർമാണം, 162 ജലസേചന പദ്ധതികളുടെ നവീകരണം തുടങ്ങിയവ ഉൾപ്പെടെ ഗുജറാത്തിെൻറ കാർഷിക മേഖലയിൽ വൻ വിപ്ലവം പ്രഖ്യാപിച്ച് നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച വൻ പദ്ധതിപോലും ഇൗ പ്രതിമക്ക് ചെലവിട്ടതിെൻറ പകുതിയിൽ താഴെയായിരുന്നു.
നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിൽ 75,000 ഗോത്രവർഗക്കാരുടെ ജീവിതം പെരുവഴിയിലാക്കിയാണ് പണം വാരിയെറിഞ്ഞുള്ള പ്രതിമ നിർമാണമെന്ന പരാതിയും വ്യാപകമാണ്.
38 ഗ്രാമങ്ങൾ സമ്പൂർണമായി ബാധിതമാണെങ്കിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾ എവിടെയുമെത്തിയിട്ടില്ല. ഛോട്ട ഉദയ്പുർ, പഞ്ചമഹൽ, വഡോദര, നർമദ ജില്ലകളിലെ കർഷകർ പദ്ധതിക്കെതിരെ വൻപ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.