ന്യൂഡൽഹി: പാട്ടീദാർ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടൽ കോൺഗ്രസിൽ ചേർന്നു. ച ൊവ്വാഴ്ച ഗുജറാത്തിൽ നടന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി േയാഗത്തിലാണ് രാഹ ുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഹാർദിക് പേട്ടൽ പാർട്ടിയിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജാം നഗർ മണ്ഡലത്തിൽനിന്ന് ഹാർദിക് ജനവിധി തേടും.
2016ൽ ബി.ജെ.പി തനിക്ക് 1200 കോടി രൂപയും യുവമോർച്ച ദേശീയ പ്രസിഡൻറ് പദവിയും വാഗ്ദാനം ചെയ്തിരുന്നതായി ചൊവ്വാഴ്ച ‘നാഷനൽ ഹെറാൾഡി’ന് നൽകിയ അഭിമുഖത്തിൽ ഹാർദിക് പേട്ടൽ ആരോപിച്ചു. സൂറത്ത് ജയിലില്‍ കിടന്ന സമയത്ത് ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ ചീഫ് സെക്രട്ടറിയായിരുന്ന കെ. കൈലാശ് നാഥനാണ് ജയിലില്‍ തന്നെ വന്നു കണ്ട് വാഗ്ദാനം നല്‍കിയത്.
മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെന്‍ പട്ടേലിനു വേണ്ടിയാണ് കെ.കെ എന്നറിയപ്പെടുന്ന കെ. കൈലാശ് നാഥന് വന്നത്. സംവരണ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. താൻ അപ്പോൾതന്നെ അത് നിരസിച്ചു. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും ഹാർദിക് പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.