പോസ്​റ്റ്​മോർട്ടം നടത്താൻ 3800 രൂപ ആവശ്യപ്പെട്ടു; യു.പിയിലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ലഖ്​നോ: നഗരത്തിലെ കെ.ജി.എം.യു ആശുപത്രിയിൽ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യുന്നതിന്​  പണം ആവശ്യപ്പെട്ടുവെന്ന്​ ആരോപണം. ഇതുമായി ബന്ധപ്പെട്ട വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്​. ആശുപത്രി ജീവനക്കാരിൽ ഒരാൾ 3800 രൂപ  ആവശ്യപ്പെട്ടുവെന്നാണ്​ മരിച്ചയാളുടെ ബന്ധുക്കളുടെ പരാതി.

മരിച്ചയാളുടെ ബന്ധുക്കളുടെ അടുത്തേക്ക്​ ഒരാൾ എത്തുന്നതും​ പണം ചോദിക്കുന്നതുമായ വിഡിയോയാണ്​ ഇതുമായി ബന്ധപ്പെട്ട്​ പ്രചരിച്ചത്​. വിഡിയോയിൽ മൃതദേഹം നിലത്ത്​ കിടത്തിയിരിക്കുന്നതും വ്യക്​തമായി കാണാം. അതേസമയം, ജീവനക്കാരിലാരും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ വിശദീകരിച്ചു.

മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള പണമാണ്​ ബന്ധുക്കളോട്​ ആവശ്യപ്പെട്ടത്​. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടയാൾ ആശുപത്രി ജീവനക്കാരനല്ല. കെ.ജി.എം.യു ആശുപത്രി പോസ്​റ്റ്​മോർട്ടത്തിന്​ പണം വാങ്ങാറില്ലെന്നും വക്​താവ്​ സുധീർ കുമാർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്​ മരിച്ചയാളുടെ കുടുംബം ജില്ല മജിസ്​ട്രേറ്റിനും പൊലീസ്​ കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്​. മദ്യപിച്ചാണ്​ ആശുപത്രി ജീവനക്കാർ പോസ്​റ്റ്​മോർട്ടം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - Patient’s family asked to pay Rs 3,800 for autopsy at Lucknow hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.