ആശുപത്രി െഎ.സി.യുവിൽ രോഗികൾക്കൊപ്പം പശു; വിഡിയോ വൈറൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ല ആശുപത്രി െഎ.സി.യു വാർഡിൽ അലഞ്ഞുനടക്കുന്ന പശുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. രോഗികളെ പ്രവേശിപ്പിക്കാനും ശരിയായ ചികിത്സ ലഭ്യമാക്കാനും പാടുപെടുന്നതിനിടെ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി വളപ്പിലെത്തിയ പശു ഐ.സി.യു വാർഡിലേക്ക് കടക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കിയതായി അധികൃതർ അറിയിച്ചു. വിഡിയോ വൈറലായതോടെ ആരോഗ്യവകുപ്പ് ജീവനക്കാർ ഒന്നടങ്കം പൊല്ലാപ്പിലായി. തുടർന്നാണ് മുതിർന്ന വകുപ്പ് അധികൃതർ സംഭവത്തിൽ ഇടപെട്ട് നടപടിയെടുത്തത്. കന്നുകാലികളെ തടയാൻ ആശുപത്രിയുടെ രണ്ട് ഗേറ്റുകളിലും ജീവനക്കാരെ നിയോഗിച്ചിരിക്കെയാണ് ഗുരുതര അനാസ്ഥ.

24 മണിക്കൂറും കാവൽക്കാരനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധയാണ് സംഭവത്തിന് വഴിയൊരുക്കിയത് എന്നാണ് വിമർശനം. വാർഡിൽ അലഞ്ഞുതിരിയുന്ന പശുവിനെ കണ്ട ആരോ വിഡിയോ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ ജില്ല ഹെൽത്ത് ഓഫീസിലെത്തിയതോടെയാണ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ഇത്തരം അനാസ്ഥ സംസ്ഥാനത്ത് പതിവാണെന്നാണ് ആക്ഷേപം.

Tags:    
News Summary - patients struggle for treatment, cow roams in ICU of Madhya Pradesh hospital, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.