പാറ്റ്ന: ലോക്ഡൗണിൽ വരുമാനം ലഭിക്കാതെ കുടുംബം പട്ടിണിയായതിനെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പാറ്റ്നയിലെ ഷാഹ്പൂർ പ്രദേശത്താണ് സംഭവം. മരണവിവരം പുറത്തറിഞ്ഞതോടെ അധികാരികൾ കുടുംബത്തിന് ഭക്ഷ്യധാന്യം എത്തിച്ചുനൽകി.
25 കാരനായ ഇദ്ദേഹത്തിെൻറ വരുമാനം കൊണ്ടായിരുന്നു മൂന്നുകുഞ്ഞുങ്ങളും ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. ബാങ്കിൽനിന്ന് വായ്പയെടുത്ത് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം തള്ളിനീക്കുകയായിരുന്നു. വായ്പ തിരിച്ചടവ് മൂന്നുമാസമായി മുടങ്ങി. റേഷൻ കാർഡ് ഇല്ലാത്തതിനാൽ സൗജന്യ ഭക്ഷ്യധാന്യവും കുടുംബത്തിന് ലഭിച്ചില്ല.
കുഞ്ഞുങ്ങൾ പട്ടിണിയായതോടെ ഇദ്ദേഹം മാനസികമായി തളർന്നു. ഇതേ തുടർന്നാണ് ജീവനൊടുക്കിയതെന്ന് പിതാവ് എൻ.ഡി.ടി.വിയോട് പറഞ്ഞു. ആത്മഹത്യവിവരം പുറത്തറിഞ്ഞതോടെ ജില്ല മജിസ്ട്രേറ്റ് കുമാർ രവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച 25 കിലോ അരിയും ഗോതമ്പും വീട്ടിെലത്തിച്ചു.
ഓട്ടോഡ്രൈവറുടെ ആത്മഹത്യ ബിഹാറിൽ തൊഴിലില്ലായ്മ രൂക്ഷമായതിെൻറ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. തൊഴിലില്ലായ്മ പോലുള്ള യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സെൻറർ ഫോൺ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം ബിഹാറിലെ തൊഴിലില്ലായ്മ നിരക്ക് മേയിൽ 46.2 ശതമാനമായിരുന്നു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.