സഞ്ജയ് റാവത്തിന്റെ വീട്ടിൽ പരിശോധനക്കെത്തി ഇ.ഡി

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടിൽ പരിശോധനക്കെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഞായറാഴ്ച രാവിലെയാണ് പരിശോധനക്കെത്തിയത്. മുംബൈയിലെ റസിഡൻഷ്യൽ ബിൽഡിങ്ങിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് സഞ്ജയ് റാവത്തിന്റെ വസതിയിൽ പരിശോധനക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തിയത്.

ജൂലൈ 20ന് കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്റ് സ​മ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് സഞ്ജയ് റാവത്ത് ഇ.ഡിയെ അറിയിച്ചു. ആഗസ്റ്റ് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് സഞ്ജ് റാവത്ത് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് സഞ്ജയ് റാവത്തിനെ ഒരുവട്ടം ചോദ്യം ചെയ്തിരുന്നു.

പ്രവീൺ റാവത്ത്, പത്കാർ എന്നിവരുമായുള്ള സഞ്ജയ് റാവത്തിന്റെ ബിസിനസ് ബന്ധങ്ങളെ കുറിച്ചായിരുന്നു ഇ.ഡി ചോദ്യം ചെയ്യൽ. പ്രവീൺ റാവത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇ.ഡി ​അന്വേഷണം സഞ്ജയ് റാവത്തിലേക്ക് എത്തുന്നത്.

Tags:    
News Summary - Patra Chawl case: ED team reaches Sanjay Raut’s residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.