ന്യൂഡൽഹി: അഹ്മദ് പേട്ടലിെൻറ നിര്യാണത്തെ തുടർന്ന് മുൻമന്ത്രി പവൻകുമാർ ബൻസലിനെ എ.ഐ.സി.സി ട്രഷററായി കോൺഗ്രസ് നിയമിച്ചു. ചണ്ഡിഗഢിൽനിന്ന് നാലുവട്ടം ലോക്സഭയിൽ എത്തിയ 72കാരനായ പി.കെ. ബൻസൽ മുൻ രാജ്യസഭാംഗവുമാണ്.
മൻമോഹൻ സിങ് മന്ത്രിസഭയിൽ റെയിൽവേ, പാർലമെൻററി കാര്യം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. മരുമകൻ കോഴക്കേസിൽ ഉൾപ്പെട്ടതുമായി ബന്ധെപ്പട്ട വിവാദത്തെ തുടർന്നാണ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.