ന്യൂഡൽഹി: ഔദ്യോഗിക എൻ.സി.പി ഏതെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചുവരുന്ന നടപടികളിൽ പക്ഷപാതിത്വം ആരോപിച്ച് ശരദ് പവാർ. പാർട്ടി ചിഹ്നം നൽകണമെന്ന് ആവശ്യപ്പെട്ട് അജിത് പവാർ കത്ത് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അക്കാര്യം തങ്ങളെ അറിയിക്കാത്തത് ഇതിനു തെളിവാണെന്ന് കമീഷന് നൽകിയ പരാതിയിൽ ശരദ് പവാർ കുറ്റപ്പെടുത്തി.
പിളർപ്പിനു പിന്നാലെ ജൂലൈ മൂന്നിന് ശരദ് പവാർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. യഥാർഥ പാർട്ടി തന്‍റേതാണെന്നും, അതിനു വിരുദ്ധമായി അജിത് പവാർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തന്‍റെ വാദമുഖം കേൾക്കാതെ അംഗീകരിച്ചു കൊടുക്കരുതെന്നും ആവശ്യപ്പെട്ട് കത്ത് നൽകുകയാണ് ചെയ്തത്.
ചിഹ്നത്തിൽ അവകാശമുന്നയിച്ച് അജിത് പവാർ തൊട്ടുപിന്നാലെ കമീഷനെ സമീപിച്ചു. ഈ കത്തിനെക്കുറിച്ച് ശരദ് പവാറിനെ അറിയിക്കാനും മറുപടി തേടാനും കമീഷന് ബാധ്യതയുണ്ട്. എന്നാൽ, അതു ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരദ് പവാർ വീണ്ടും കത്ത് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.