ന്യൂഡൽഹി: വിരമിച്ച ശേഷം പദവികൾ സ്വീകരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുട െ സ്വതന്ത്ര സ്വഭാവത്തിന് ഏൽക്കുന്ന കളങ്കമാണെന്ന, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗ ോയിയുടെ പഴയ വാക്കുകൾ ഓർമിപ്പിച്ച് എൻ.സി.പി തലവൻ ശരദ് പവാർ. രാജ്യസഭാംഗത്വം സ്വീകരിച്ച ഗൊഗോയിയുടെ നടപടി പരക്കെ വിമർശം ഏറ്റുവാങ്ങുന്നതിനിടെയാണ് പവാർ, ന്യൂഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ മുൻ ചീഫ് ജസ്റ്റിസിെൻറ ഇരട്ടത്താപ്പ് തുറന്നു കാട്ടിയത്.
‘‘വിരമിച്ചശേഷമുള്ള പദവികൾ സ്വതന്ത്ര ജുഡീഷ്യറിക്ക് കളങ്കമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞതായി നമ്മൾ പത്രങ്ങളിൽ വായിച്ചു. ഇപ്പോഴിതാ നാം കേൾക്കുന്നു, പാർലമെൻറിലേക്കുള്ള അദ്ദേഹത്തിെൻറ വഴികൾ തെളിഞ്ഞെന്ന്’ -ധനശാസ്ത്രജ്ഞനും സാമൂഹിക പ്രവർത്തകനുമായ ബാൽചന്ദ്ര മുംഗേക്കറുടെ ‘മൈ എൻകൗണ്ടേഴ്സ് ഇൻ പാർലമെൻറ്’ എന്ന പുസ്തകത്തിെൻറ പ്രകാശനച്ചടങ്ങിൽ എൻ.സി.പി അധ്യക്ഷൻ പറഞ്ഞു.
സർക്കാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തകർക്കുന്നു
–ഇടതു പാർട്ടികൾ
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം നൽകിയ കേന്ദ്ര നടപടിയെ വിമർശിച്ച് ഇടതു പാർട്ടികൾ. അയോധ്യ, റഫാൽ, കശ്മീർ തുടങ്ങിയ അതിപ്രാധാന്യമുള്ള കേസുകൾ പരിഗണിച്ച ബെഞ്ചിൽ അധ്യക്ഷനായ ഒരാളെ വിരമിച്ചതിന് ശേഷം നിയമിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്ന് വിവിധ ഇടതു പാർട്ടികൾ കുറ്റപ്പെടുത്തി. വിരമിച്ചതിന് ശേഷമുള്ള നിയമനം ജുഡീഷ്യറിയുടെ കളങ്കമാണെന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മുൻ പ്രസ്താവന പങ്കുവെച്ചായിരുന്നു സി.പി.എം വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.