മോദിയെ അല്ല, പവാർ ലക്ഷ്യമിട്ടത്​ ശ്രീരാമനെ -ഉമാ ഭാരതി

സെഹോർ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് തിരക്കിട്ട് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പരിഹസിച്ച രംഗത്തെത്തിയ എന്‍.സി.പി അധ്യക്ഷൻ ശരദ് പവാറിന്​ മറുപടിയുമായി ബി.ജെ.പി നേതാവ്​ ഉമാ ഭാരതി. രാമക്ഷേത്രം പണിതാല്‍ ഉടന്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നായിരുന്നു പവാര്‍ പറഞ്ഞത്​. 

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടല്ല പവാറി​​െൻറ പ്രസ്‌താവനയെന്നും അത്​ ശ്രീരാമനെതിരെയാണെന്നും​ ഉമാ ഭാരതി പറഞ്ഞു​. പ്രധാനമന്ത്രി അയോധ്യയിൽ പോയാൽ എന്താണ് കുഴപ്പം. ഒരു ദിവസം പോലും അവധിയെടുക്കാതെ 24 മണിക്കൂറും ജോലിയെടുക്കുകയും നാലു മണിക്കൂർ മാത്രം ഉറങ്ങുകയും ചെയ്യുന്ന ആളാണ് മോദി. ക്ഷേത്ര ചടങ്ങിനായി രണ്ടുമണിക്കൂർ അദ്ദേഹം വിമാനത്തിൽ ചെലവി​േട്ടക്കാം. അപ്പോഴും അദ്ദേഹം ഫയലുകൾ നോക്കുന്ന തിരക്കിലായിരികകും. ക്ഷേത്ര ദർശനം നടത്തി മടങ്ങുകയും ചെയ്യുമെന്ന്​ ഉമാ ഭാരതി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്റ്റ് അഞ്ചിന് 11.30നും 1.10നുമിടിയിൽ അയോധ്യയിലെത്തി ക്ഷേത്രത്തിന് തറക്കല്ലിടുമെന്നാണ്​ റിപ്പോർട്ട്. അയോധ്യയില്‍ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ‘ചിലര്‍ കരുതുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ കോവിഡ് അവസാനിക്കുമെന്നാണ്. അതുകൊണ്ടാവണം അവർ അതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. എനിക്കറിയില്ല’, എന്നായിരുന്നു പവാറി​​െൻറ പരിഹാസം. എന്‍റെ അഭിപ്രായത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Tags:    
News Summary - Pawars statement is against Lord Ram, not against PM Modi, says Uma Bharti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.