ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് സൗജന്യമാക്കിയേക്കും. ഇതുസംബന്ധിച്ച റെയിൽവേ ബോർഡിെൻറ പുതിയ നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ശൗചാലയങ്ങൾക്ക് പണം ഇൗടാേക്കണ്ടതുേണ്ടാ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഡിവിഷനൽ റെയിൽവേ മാനേജർമാർക്കാണ് പുതിയ നയത്തിൽ അധികാരം നൽകിയത്. ഫെബ്രുവരി രണ്ടിന് ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എല്ലാ സോണുകൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകി.
നിലവിൽ കരാറുകാർ ശൗചാലയങ്ങൾ നിർമിച്ച് യാത്രക്കാരിൽനിന്ന് പണം വാങ്ങിയാണ് സൗകര്യം നൽകുന്നത്. ‘സ്വച്ഛ് ഭാരത്’ പദ്ധതിയിൽ ആവശ്യത്തിന് ശൗചാലയങ്ങൾ പണിയാൻ സാധിക്കാത്തതും ഗ്രാമീണ മേഖലയിലെ റെയിൽവേ സ്റ്റേഷനുകളിൽ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലുമാണ് നടപടിയെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.