ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥികളായി മത്സരിക്കാനാഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തുനിന്ന് 25,000 രൂപയടച്ച് അപേക്ഷാഫോറങ്ങൾ കൈപ്പറ്റണം. ഫെബ്രുവരി നാലു മുതൽ പത്തുവരെ പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കും.
തമിഴകത്തിൽ പുതുശേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളാണുള്ളത്. പ്രകടനപത്രിക തയാറാക്കുന്നതിനും സീറ്റ് വിഭജന ചർച്ചക്കും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചു. നിലവിൽ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അണിയറയിൽ സഖ്യചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.