പായൽ തഡ്​വിയുടെ മരണം: ഡോക്ടർമാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

മുംബൈ: ഡോ. പായൽ തഡ്വിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് ഡോക്ടർമാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മുംബൈ ഹൈകോടതിയിൽ ജസ്റ്റിസ് എസ്.എസ്. ഷിൻഡെയാണ് ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ സ്വീകരിച്ച് നാലു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡോക്ടർമാരായ ഹേമ അഹൂജ, അൻകിത ഖൻഡേൽവാൽ, ഭക്തി മെഹ്റ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.

പി.ജി. വിദ്യാർഥിനിയായ ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്​വിയെ നായർ സർക്കാർ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ ജാതി പീഡനത്തിന് പായൽ ഇരയായിരുന്നതായി ആശുപത്രിയിലെ റാഗിങ് പ്രതിരോധ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ, പായലിനെ ജാതീയമായി അധിക്ഷേപിച്ച സീനിയർ വനിത ഡോക്ടർമാർക്കെതിരെ കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന വിമർശനവുമായി പൊലീസിനെതിരെ മഹാരാഷ്ട്ര പട്ടിക ജാതി-വർഗ കമ്മീഷൻ രംഗത്തുവന്നിരുന്നു.

മെയ് 30നാണ് കേസ് പൊലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കഴുത്തിലെ മുറിവായിരിക്കാം മരണ കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - payal tadvi case court allows crime branch to question doctors-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.