ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പേരിൽ കശ്മീരികൾക്കെതിരെ അക്രമം തുടരുന്ന സാഹചര്യത്തിൽ തങ്ങളെ വ്യോമമ ാർഗം കശ്മീർ താഴ്വരയിലെത്തിക്കണമെന്ന് ജമ്മു-കശ്മീർ സിവിൽ എംപ്ലോയീസ് യൂനിയൻ ഞായറാഴ്ച സംസ്ഥാന ഭരണകൂടത ്തോട് ആവശ്യപ്പെട്ടു. അധികൃതർ സുരക്ഷ ഉറപ്പുനൽകിയിട്ടും സർക്കാർ ജീവനക്കാരായ കശ്മീരികൾക്കുനേരെ പോലും അക്ര മം തുടരുന്ന സാഹചര്യത്തിലാണ് യൂനിയൻ ഇത്തരമൊരു ആവശ്യമൂന്നയിച്ചത്. അക്രമം തുടരുന്ന ജമ്മുവിൽ കർഫ്യൂ മുന്നാം ദിവസവും തുടർന്നു.
കർഫ്യൂ നിലവിലുണ്ടെന്ന് പറയുേമ്പാഴാണ് ജമ്മുവിലെ തങ്ങളുടെ വസതികളും വാഹനങ്ങളും ആക്രമി ക്കപ്പെടുന്നതെന്ന് യൂനിയൻ പ്രസിഡൻറ് ഗുലാം റസൂൽ മിർ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ ജീവെൻറ സുരക്ഷ ഉറപ്പുവരുത്താൻ ജമ്മു-കശ്മീർ െസക്രേട്ടറിയറ്റ് ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വ്യോമമാർഗം താഴ്വരയിലെത്തിക്കണമെന്ന് ജീവനക്കാരുടെ യൂനിയൻ പ്രസിഡൻറ് ആവശ്യപ്പെട്ടു. വ്യോമമാർഗം എത്തിക്കാനുള്ള സൗകര്യമൊരുക്കുന്നില്ലെങ്കിൽ ജമ്മുവിലൂടെ കാർമാർഗം കശ്മീരി കുടുംബങ്ങൾക്ക് മടേങ്ങണ്ടി വരുമെന്നും അത്തരമൊരു യാത്രയിൽ വല്ലതും സംഭവിച്ചാൽ അതിെൻറ പൂർണ ഉത്തരവാദിത്തം ഭരണകൂടത്തിനായിരിക്കുമെന്നും പ്രസിഡൻറ് മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണം പറഞ്ഞ് സർക്കാർ പിരിച്ചുവിടും മുമ്പ് ബി.ജെ.പിയുടെ ഘടകകക്ഷിയായിരുന്ന പി.ഡി.പിയുടെ ജമ്മു ഒാഫിസ് പൊലീസ് പൂട്ടി സീൽ ചെയ്തു.
കശ്മീരിന് പുറത്ത് ആക്രമിക്കപ്പെടുന്നതിലൂടെ, താഴ്വരക്ക് പുറത്ത് രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ ഭാവിയില്ലെന്നാണ് രാജ്യം കശ്മീരികളോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ഒാർമിപ്പിച്ചു.
സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന കശ്മീരി വിദ്യാർഥികൾ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീർ ഗവർണറുടെ ഉപദേശകൻ ഖുർശിദ് അഹ്മദ് ഗാനായ് അവരുടെ സുരക്ഷ വിലയിരുത്തി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിലും കോളജുകളിലും മറ്റു ഉന്നത സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ വിലയിരുത്തിയ യോഗത്തിൽ കശ്മീർ ഡിവിഷനൽ കമീഷണർ ബശീർ അഹ്മദ് ഖാനും പെങ്കടുത്തു.
കശ്മീരി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സർക്കാറുകളും അറിയിച്ചതായി ബശീർ അഹ്മദ് ഖാൻ ഗവർണറുടെ ഉപദേശകനെ അറിയിച്ചു. പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികളെ സഹായിക്കാനായി ജമ്മു-കശ്മീർ പൊലീസിെൻറ സഹായത്തോടെ ഹെൽപ് ലൈൻ തുടങ്ങിയിട്ടുണ്ടെന്നും ഡിവിഷനൽ കമീഷണർ പറഞ്ഞു. ഏതെങ്കിലും തരത്തിൽ അക്രമങ്ങളും ഭീഷണിയും നേരിട്ടാൽ അടിയന്തര പൊലീസ് നടപടി ആവശ്യപ്പെടാൻ പ്രിൻസിപ്പൽ റസിഡൻറ് കമീഷണർമാർക്ക് ഗവർണറുടെ ഉപദേശകൻ നിർദേശം നൽകി.
ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മോശമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് താഴ്വരയിലെ കോളജുകളുടെ ശൈത്യകാല അവധി ഇൗ മാസം 21 വെര നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.