ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ക്ഷീര കർഷകൻ പെഹ്ലുഖാനെ ഗോരക്ഷക ഗുണ്ടകൾ തല് ലിെക്കാന്ന കേസിൽ പ്രതികളെ വെറുതെ വിട്ട കോടതിവിധിക്കെതിരെ രാജസ്ഥാൻ സർക്കാർ ൈഹ കോടതിയിൽ അപ്പീൽ നൽകി.
കേസിൽ ആറു പ്രതികളെ സംശയത്തിെൻറ ആനുകൂല്യം ചൂണ്ടിക്കാട്ട ി വെറുതെ വിട്ട ആൽവാർ ജില്ല കോടതി ഉത്തരവിനെതിരെ തിങ്കളാഴ്ചയാണ് സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാറിെൻറ തുടർ നടപടി.
പൊലീസ് അന്വേഷണങ്ങളിൽ അപൂർണതയുണ്ടെന്ന് സർക്കാർ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി. പെഹ്ലുഖാനെ പ്രതികൾ അക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ തെളിവായി പൊലീസ് ഹാജരാക്കിയില്ല. കേസുമായി ബന്ധപ്പെട്ട നടപടികളൊന്നും ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്.
കഴിഞ്ഞ ബി.ജെ.പി സർക്കാറിെൻറ കാലത്താണ് കേസന്വേഷിച്ചത്. 2017 ഏപ്രിലിൽ രാജസ്ഥാനിലെ അൽവാറിൽവെച്ചാണ് പെഹ്ലുഖാൻ ക്രൂര മർദനത്തിരയായി കൊല്ലപ്പെടുന്നത്. ജയ്പൂർ ചന്തയിൽനിന്ന് വാങ്ങിയ കന്നുകാലികളെ സ്വദേശമായ ഹരിയാനയിലെ നൂഹിലേക്ക് മകനോടൊപ്പം കൊണ്ടുപോകുേമ്പാഴായിരുന്നു ആക്രമിക്കപ്പെട്ടത്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയ ഉടനെ കേസിൽ പെഹ്ലുഖാനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിവാദം സൃഷ്ടിച്ചതോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സെപ്റ്റംബറിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.