ജയ്പുർ: പെഹ്ലുഖാൻ കൊലപാതക കേസ് പുനരന്വേഷണത്തിന് രാജസ്ഥാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. കേസിൽ ആറു പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ നേരത്തേ നടത്തിയ അന്വേഷണത്തിലെ പാളിച്ചയും സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് ഡി.ഐ.ജി നിതിൻ ദീപ് ബ്ലഗാെൻറ നേതൃത്വത്തിെല പുതിയ അന്വേഷക സംഘം പരിശോധിക്കും.
പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത് പ്രോസിക്യൂഷൻ മതിയായ തെളിവ് ഹാജരാക്കാത്തതിനെ തുടർന്നായിരുന്നു. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തും. പുനരന്വേഷണത്തിെൻറ സാധ്യത ചർച്ചചെയ്യാൻ വെള്ളിയാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.