ജയ്പൂർ: കാലിക്കടത്ത് ആരോപിച്ച് മേവാത്തിലെ ക്ഷീരകർഷകനായ പെഹ്ലുഖാനെ തല്ലിക്കൊ ന്ന കേസ് പുനരന്വേഷിക്കാൻ ഉത്തരവ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ആറു പ്രതികളെ വെറുതെവിട്ട അൾവാർ അഡീഷനൽ ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ ന ൽകാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാന ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പുന രന്വേഷണത്തിന് ഉത്തരവിറക്കിയത്.
പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ കുറ്റാരോപിതരായ ആറുപേരെയും രാജസ്ഥാനിലെ അൾവാർ അഡീഷനൽ ജില്ല കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ വിട്ടയച്ച കോടതി, പെഹ്ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്ന വിഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2017 ഏപ്രിൽ ഒന്നിനായിരുന്നു രാജസ്ഥാനില്‍നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടു പോവുകയായിരുന്ന 55കാരനായ ഖാനും മക്കളുമുള്‍പ്പെടുന്ന സംഘത്തെ ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. രാജസ്ഥാനിലെ ജയ്പുരിനടുത്ത കാലിച്ചന്തയിൽനിന്ന് പശുവിനെയും കിടാങ്ങളെയും വിലകൊടുത്ത് വാങ്ങിയ രസീത് കാണിച്ചിട്ടും ആക്രമണം തുടർന്നു. മർദനമേൽക്കുേമ്പാൾ കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളടക്കം 40 സാക്ഷികളുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെ ഒമ്പത് കുറ്റാരോപിതർ ഉണ്ടായിരുന്നു. വിചാരണക്കിടെ ഒരാൾ മരിച്ചു.
പശുക്കളെ വാങ്ങിയതാണെന്ന് തെളിയിക്കാൻ വ്യക്തമായ രേഖകൾ ഇവരുടെ പക്കലില്ലെന്നും അനധികൃത പശുക്കടത്താണെന്നും ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജരംഗ് ദൾ സംഘടനകളുടെ കീഴിലുള്ള ഗോ രക്ഷകർ രംഗത്തെത്തിയത്.
കാലിക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ പ്രതികളെ വെറുതെവിട്ട കോടതി നടപടിക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രതികളെ വെറുതെവിട്ട കോടതി നടപടി അമ്പരിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
കീഴ്കോടതി നടപടി അമ്പരിപ്പിക്കുന്നതാണ്. മനുഷ്യത്വമില്ലായ്മക്ക് നമ്മുടെ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആൾക്കൂട്ട കൊലപാതകം നീചകൃത്യമാണെന്നും -പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.