അരുണാചൽ മുഖ്യമന്ത്രിയായി പേമ ഖണ്ഡു വീണ്ടും അധികാരമേറ്റു

ഇ​ട്ട​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി ബി.​ജെ.​പി നേ​താ​വ് പേ​മ ഖ​ണ്ഡു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ഖ​ണ്ഡു മു​ഖ്യ​മ​ന്ത്രി​യാ​വു​ന്ന​ത്. ഗ​വ​ർ​ണ​ർ കെ.​ടി. പ​ർ​നാ​യി​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

11 എം.​എ​ൽ.​എ​മാ​രും മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഉ​പ​മു​ഖ്യ​മ​ന്ത്രി ചൗ​ന മേ​ൻ, മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​ഡി. സോ​ന, ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി​യൂ​റാം വാ​ഗെ, മു​ൻ മു​ഖ്യ​മ​ന്ത്രി ക​ലി​ഖോ പു​ലി​ന്റെ ഭാ​ര്യ ദ​സാം​ഗ്ലു പു​ൽ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു. ദ​സാം​ഗ്ലു പു​ൽ ആ​ണ് ഏ​ക വ​നി​ത മ​ന്ത്രി.

ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, സി​ക്കിം മു​ഖ്യ​മ​ന്ത്രി പ്രേം​സി​ങ് ത​മാ​ങ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Pema Khandu Sworn In As Arunachal Pradesh CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.