പേമ ഖണ്ഡു വീണ്ടും അരുണാചൽ മുഖ്യമ​ന്ത്രിയാകും

അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മിന്നും ജയത്തിലേക്ക് നയിച്ച പേമ ഖണ്ഡു വീണ്ടും മുഖ്യമ​ന്ത്രിയായി അധികാരമേൽക്കും. ബി​.ജെ.പി നിയമസഭ കക്ഷി നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി അദ്ദേഹം വൈകാതെ ഗവർണർ കെ.ടി പർണായികിനെ കാണും. വ്യാഴാഴ്ച രാവിലെയാകും സത്യപ്രതിജ്ഞ ചടങ്ങ്. മുതിർന്ന നേതാക്കളായ രവിശങ്കർ പ്രസാദ്, തരുൺ ചുഗ് എന്നിവരാണ് പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ നിരീക്ഷകരായെത്തിയത്.

60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 46 സീറ്റാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ നാഷനൽ പീപ്പിൾസ് പാർട്ടിക്ക് അഞ്ചും എൻ.സി.പിക്ക് മൂന്നും അരുണാചൽ പീപ്പിൾസ് പാർട്ടിക്ക് രണ്ടും കോൺഗ്രസിന് ഒന്നും സീറ്റുകൾ വീതമാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. നാഷനൽ പീപ്പിൾസ് പാർട്ടി ബി.ജെ.പി സർക്കാറിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും കാബിനറ്റിൽ ഇടം ലഭിച്ചേക്കില്ല. നബാം തൂകിയുടെ പിൻഗാമിയായി 2016ലാണ് പേമ ഖണ്ഡു ആദ്യമായി അരുണാചൽ മുഖ്യമന്ത്രിയായി അധികാരമേറ്റത്.  

Tags:    
News Summary - Pema Khandu will again be the Chief Minister of Arunachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.