ന്യൂഡൽഹി: തെലങ്കാനയിൽ പെൻഷൻ വിതരണത്തിനെത്തിയാളിലൂടെ 100ഒാളം പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. വനാപാർത്തി ജില്ലയിലെ ചിന്നംഭാവി സോണിലാണ് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ 102 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
10 ദിവസത്തിന് മുമ്പ് പെൻഷൻ വിതരണം ചെയ്യുന്നതിനായി ജില്ലാ ആസ്ഥാനത്ത് നിന്ന് പോസ്റ്റ്മാൻ ഗ്രാമത്തിലെത്തിയിരുന്നു. ഇയാളിൽ നിന്നാണ് ഗ്രാമത്തിലേക്ക് രോഗം പടർന്നത്. പെൻഷൻ വാങ്ങിയ ആളുകൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തുകയായിരുന്നു.
കോവിഡ് അതിവേഗം പടരുകയാണെന്ന് വ്യക്തമായതാടെ ഗ്രാമീണർക്കിടയിൽ വലിയ രീതിയിൽ കോവിഡ് ടെസ്റ്റ് നടത്തുകയാണ്. ഗ്രാമീണമേഖലയിൽ കർശന ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചയിലെ കണക്കുകളനുസരിച്ച് തെലങ്കാനയിൽ 1,11,688 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 780 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.