ഇ.​പി.​എ​ഫ്​ വ​രി​ക്കാ​ർ​ക്ക്​ ഇ​നി ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ

ന്യുഡൽഹി:  എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്)  അംഗങ്ങൾക്ക്  യഥാർഥ  ശമ്പളത്തിന് ആനുപാതികമായി  ഉയർന്ന പെൻഷൻ ലഭ്യമാക്കാൻ വഴിയൊരുങ്ങി. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നിർദേശിച്ച് പി.എഫ് അഡീഷനൽ കമീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര തൊഴിൽ മന്ത്രി ബന്താരു ദത്താത്രേയ ലോക്സഭയിൽ അറിയിച്ചു.

വിഷയത്തിൽ എൻ.കെ. േപ്രമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലുള്ള ചർച്ചക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  1995ൽ ഇ.പി.എഫ് പെൻഷൻ നിയമം നടപ്പാക്കിയപ്പോൾ  6500 രൂപ മാസശമ്പളം കണക്കാക്കി അതി​െൻറ 8.33 ശതമാനം തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റി അതനുസരിച്ച് പെൻഷൻ കണക്കാക്കാനാണ് നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് തുച്ഛമായ തുകയാണ് പെൻഷൻ കിട്ടുന്നത്.

എന്നാൽ, 6500ൽ കൂടുതൽ ശമ്പളമുള്ളവർക്ക് കൂടിയ ശമ്പളത്തി​െൻറ തോതിൽ തുക പെൻഷൻ ഫണ്ടിലേക്ക് അടക്കാമെന്ന് 95ലെ നിയമത്തിലുണ്ട്. അങ്ങനെ കൂടുതൽ തുക നൽകിയവർക്ക് അതനുസരിച്ചുള്ള ഉയർന്ന പെൻഷനും അർഹതയുണ്ടെന്ന വാദവുമായി ചിലർ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി അനുവദിച്ച സുപ്രീംകോടതി അവസാനം വാങ്ങിയ ശമ്പളത്തി​െൻറ തോത് അനുസരിച്ച്  പി.എഫ് പെൻഷൻ കണക്കാക്കി നൽകാൻ ഉത്തരവിട്ടു.

ഇൗ കോടതിവിധി നടപ്പാക്കാൻ നിർദേശിക്കുന്നതാണ് അഡീഷനൽ പി.എഫ് കമീഷണറുടെ പുതിയ ഉത്തരവ്. തുച്ഛമായ തുക പെൻഷൻ ലഭിച്ചിരുന്ന സ്ഥാനത്ത് താരതമ്യേന മെച്ചപ്പെട്ട പെൻഷൻ കിട്ടാനുള്ള വഴി തുറക്കുകയാണ്.

എന്നാൽ, ഉത്തരവി​െൻറ ഗുണം എല്ലാ അംഗങ്ങൾക്കും ലഭിക്കാനിടയില്ല. കാരണം, യഥാർഥ ശമ്പളത്തി​െൻറ തോത് കണക്കാക്കി ഇ.പി.എഫ് വിഹിതം അടച്ചവർ മാത്രമാണ് സുപ്രീംകോടതി വിധിയുടെ പരിധിയിൽ വരിക. അതായത്, 6500 രൂപയിൽ കൂടുതൽ ശമ്പളം ഉണ്ടായിരിക്കുകയും എന്നാൽ, നിയമപ്രകാരമുള്ള പരിധിയായ  6500 എന്ന് കണക്കാക്കി അതി​െൻറ വിഹിതം മാത്രം ഇ.പി.എഫിലേക്ക് അടക്കുകയും ചെയ്തവർക്ക് ഉയർന്ന പെൻഷൻ ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്നാൽ, യഥാർഥ ശമ്പളത്തിന് അനുസരിച്ച് ഇ.പി.എഫ് വിഹിതം അടച്ചവർക്ക് അതി​െൻറ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ  ഇനിയും ഒാപ്ഷൻ നൽകാം. നേരത്തേ, ഇങ്ങനെ ഒാപ്ഷൻ നൽകുന്നതിന് 2005 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം കാലാവധി എടുത്തുകളഞ്ഞു.  
ഇങ്ങനെ ഒാപ്ഷൻ നൽകുന്നവരുടെ ഇ.പി.എഫ് നിക്ഷേപത്തിൽനിന്ന് ആനുപാതികമായ അധിക തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റും. നിക്ഷേപം പിൻവലിച്ചവരാണെങ്കിൽ പെൻഷൻ ഫണ്ടിലേക്കുള്ള അധിക തുക പലിശസഹിതം തിരിച്ചടക്കണം.  ഇ.പി.എഫ് ട്രസ്റ്റ് ബോർഡ് യോഗം ഇൗ മാസം 30ന് ഡൽഹിയിൽ ചേരുന്നുണ്ട്.

Tags:    
News Summary - pensoion hike for epf customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.