ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുേമ്പാൾ ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ ക്ഷമ പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അതിജീവിക്കുന്നതിെൻറ ഉത്സവമാണ് ദസറ. ഇന്ന് എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ് 19നെതിരായ യുദ്ധത്തിൽ ഏർപ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.
നേരേത്തെ ദുർഗ പൂജക്കായി നിരവധിപേർ തടിച്ചുകൂടിയിരുന്നു. ദുർഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കും. എന്നാൽ ഇത്തവണ അത് സംഭവിക്കാൻ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങൾ ആഘോഷിക്കണം. ഇൗ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിക്കുകയും ചെയ്യണം - മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ അതിർത്തി കാക്കുന്ന സൈനികരെ ഇൗ സമയങ്ങളിൽ ജനങ്ങൾ ഒാർമിക്കണം. ഉത്സവങ്ങൾ ആഘോഷിക്കുേമ്പാൾ അവർക്കായി വിളക്ക് തെളിയിക്കണം.
ഉത്സവ ആഘോഷവേളകളിൽ ലോക്ഡൗൺ സമയത്ത് ആരെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിർബന്ധമായും ഒാർമിക്കണം. ലോക്ഡൗൺ സമയത്ത് സ്വന്തം ജീവൻപോലും പണയംവെച്ച് സമൂഹവുമായി അടുത്തിടപഴകി പ്രവർത്തിച്ചവരെ ഒാർക്കണം. ശുചീകരണതൊഴിലാളികൾ, വീട്ടുജോലിക്കാർ, സുരക്ഷജീവനക്കാർ തുടങ്ങിയവർ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ഉത്സവ സമയങ്ങളിൽ അവരെ നമ്മോടൊപ്പം ഉൾപ്പെടുത്തണം -മോദി കൂട്ടിച്ചേർത്തു.
ഉത്സവാഘോഷങ്ങളിൽ സാധനങ്ങൾ വാങ്ങുേമ്പാൾ സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രധാന്യം നൽകണം. നമ്മുടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ എത്തിച്ചേരാൻ കഴിവുണ്ട്. ഖാദി പോലുള്ള ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.