ലഖ്നോ: കന്നുകാലികളെ വിൽക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാറിെൻറ വിജ്ഞാപനവും ഗോരക്ഷകരുടെ ഗുണ്ടായിസവും ഭയന്ന് കർഷകർ കാലികളെ ഒാൺലൈനിലൂടെ വിൽക്കുന്നു. പശു, കാള, പോത്ത്, എരുമ എന്നിവയെ ഒ.എൽ.എക്സ്, ക്വിക്കർ എന്നീ ഒാൺലൈൻ സൈറ്റുകൾ വഴിയാണ് കാലികളെ വിൽക്കുന്നത്.
കർഷകർ മാടിെൻറ ചിത്രവും ഉദ്ദേശിക്കുന്ന വിലയും സ്ഥലവും മറ്റു വിവരങ്ങളുമെല്ലാം ചേർത്താണ് ഒാൺലൈനിൽ വിൽപനക്കായി പരസ്യം നൽകുന്നത്.
ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകുമെന്ന രീതിയിൽ പരസ്യം നൽകിയവരും ഉണ്ട്.
മാടുകളുടെ യഥാർഥ വിലയേക്കാൾ കുറഞ്ഞ വിലയാണ്പലരും ഒാൺലൈൻ വിൽപനയിൽ ആവശ്യപ്പെടുന്നത്. പശുവിനെയും കുട്ടിയെയും കൂടി വാങ്ങുകയാണെങ്കിൽ കാഷ് ഒാഫറും ചിലർ മുന്നോട്ടുവെക്കുന്നു.
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.