ന്യൂഡൽഹി: 1947 ആഗസ്റ്റ് 15ന് രാജ്യത്ത് നിലവിലുള്ള ആരാധനാലയങ്ങളുടെ മേൽ അവകാശവാദം ഉന്നയിക്കുന്നത് തടയുന്ന 1991ലെ നിയമം ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ സുപ്രീംകോടതിയിൽ.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധിച്ചതിന് പിറകെ മഥുരയിലെ ഇൗദ്ഗാഹ്, കൃഷ്ണ ക്ഷേത്രത്തിനായി വിട്ടുകിട്ടാൻ സംഘ്പരിവാർ നടത്തുന്ന സമ്മർദത്തിെൻറ ഭാഗമാണ് അശ്വിനി കുമാർ ഉപാധ്യായയുടെ ഹരജി.
1991ലെ നിയമംമൂലം മഥുരയിലെയും കാശിയിെലയും ആരാധനാലയങ്ങൾക്കുമേൽ ചില ഹിന്ദു ഗ്രൂപ്പുകൾക്ക് അവകാശവാദം ഉന്നയിക്കാൻ പറ്റുന്നില്ലെന്ന് ബി.ജെ.പി നേതാവ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
മതമൗലികവാദികളും അപരിഷ്കൃതരുമായ അധിനിവേശക്കാർ ആരാധനാലയങ്ങളിലും തീർഥാടന സ്ഥലങ്ങളിലും നടത്തിയ കൈയേറ്റങ്ങൾ നിലനിർത്തുന്നതിനാണ് 1991ലെ നിയമമെന്നും ബി.ജെ.പി നേതാവ് ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.