ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമങ്ങൾക്കു പകരമായി കൊണ്ടുവന്ന മൂന്നു പുതിയ നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹരജി. പുതിയ നിയമങ്ങളിൽ പിഴവുകളും പൊരുത്തക്കേടുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ വിശാൽ തിവാരി ഹരജി സമർപ്പിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ ഡിസംബർ 21നാണ് ലോക്സഭ പാസാക്കിയത്. ഡിസംബർ 25ന് രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലിന് അംഗീകാരം നൽകി.
പാർലമെന്റിൽ ചർച്ച കൂടാതെയാണ് ബില്ലുകൾ പാസാക്കിയതെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ പറയുന്നു. ബില്ലുകൾ പാസാക്കുന്ന സമയത്ത് മിക്ക പ്രതിപക്ഷ അംഗങ്ങളും സസ്പെൻഷനിലായിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.