മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ ഹരജി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹരജി. മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തേ ഹരജി നല്‍കിയിരുന്ന ഡോ. ജോ ജോസഫാണ് പുതിയ ഹരജി ഫയല്‍ ചെയ്തത്.

കേന്ദ്ര ജലകമീഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗരേഖപ്രകാരം രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷ പരിശോധന 10 വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ടതാണ്. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന ഏറ്റവുമൊടുവില്‍ നടന്നത് 2010-11 കാലഘട്ടത്തിലാണെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിൽ പറയുന്നു.

Tags:    
News Summary - Petition to check the safety of Mullaperiyar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.