അയോഗ്യനാക്കാൻ ഹരജി; സിദ്ധരാമയ്യക്ക് ഹൈകോടതി നോട്ടീസ്

ബം​ഗ​ളൂ​രു: മു​ഖ്യ​മ​​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ എം.​എ​ൽ.​എ സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഹൈ​കോ​ട​തി നോ​ട്ടീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ചാ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ഞ്ചി​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ് ഇ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെ.​എം. ശ​ങ്ക​ർ എ​ന്ന​യാ​ൾ ഹൈ​​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​ദ്ധ​രാ​മ​യ്യ​യെ എം.​എ​ൽ.​എ സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ന്റെ ആ​വ​ശ്യം. കേ​സി​ൽ ത​ന്റെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​​പ്പെ​ട്ടാ​ണ് സി​ദ്ധ​രാ​മ​യ്യ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Petition to disqualify; High Court notice to Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.