തുടർച്ചയായ രണ്ടാംദിവസവും പെട്രോൾ, ഡീസൽ വില കുറഞ്ഞു

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ ഇന്ധനവിലയിൽ 39 പൈസയുടെ കുറവാണ് ഉണ്ടായത്. പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില.

ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് നിലവാരത്തിലെത്തി നില്‍ക്കുകയായിരുന്നു. ഇന്ധന വില കണക്കാക്കുന്നത് എണ്ണക്കമ്പനികളാണെന്നും ഇതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

ഒരു വർഷത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി ഇന്ധനവില കുറഞ്ഞത്. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇന്ധനവില 100 രൂപ കടന്നിരുന്നു. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, വില വര്‍ധന ഉണ്ടായില്ല. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇന്ധന വിലവിർധന പ്രചരണ വിഷയമാക്കുമെന്ന ആശങ്കയിലായിരുന്നു കേന്ദ്രസർക്കാർ. 

Tags:    
News Summary - Petrol and diesel prices fell for the second day in a row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.