ന്യൂഡൽഹി: രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന 2020-21 വർഷം പെട്രോൾ-ഡീസൽ എക്സൈസ് തീരുവയിനത്തിൽ കേന്ദ്ര സർക്കാറിന് ലഭിച്ചത് ഇരട്ടി വരുമാനം. 3.72 ലക്ഷം കോടി ഈയിനത്തിൽ പിരിഞ്ഞു കിട്ടിയപ്പോൾ 20,000 കോടിയിൽ താഴെയാണ് സംസ്ഥാനങ്ങൾക്ക് വിഹിതമായി നൽകിയത്.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഈ വിവരം. 2019-20ൽ 1.78 ലക്ഷം കോടിയാണ് എക്സൈസ് തീരുവയായി ലഭിച്ചത്. ഇന്ധനത്തിന് പല തവണയായി വരുത്തിയ നികുതി വർധനയാണ് സർക്കാറിെൻറ വരുമാനം വർധിപ്പിച്ചത്.
2019ൽ ലിറ്ററിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമായിരുന്നു എക്സൈസ് ഡ്യൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.