ന്യൂഡല്‍ഹി: പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടി. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡോയില്‍ വിപണിയില്‍ എണ്ണവില വര്‍ധിച്ചിരുന്നു. കഴിഞ്ഞദിവസം, ബാരലിന് 57.43 ഡോളറുണ്ടായിരുന്ന എണ്ണവില 63 ആയാണ് കൂടിയത്.
സാധാരണ ഗതിയില്‍ എല്ലാ മാസവും 15ാം തീയതിയാണ് എണ്ണവില പുതുക്കി നിശ്ചയിക്കുന്നത്. മുന്തിയ നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നാലെ പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാല്‍ വില വര്‍ധന ഇത്തവണയുണ്ടായേക്കില്ളെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, പാര്‍ലമെന്‍റ് സമ്മേളനം സമാപിച്ച ശേഷം വില വര്‍ധിപ്പിച്ചത് അറിയിച്ച് കമ്പനികള്‍ വാര്‍ത്തക്കുറിപ്പ് ഇറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.