ജെറ്റ് ഫ്യൂവൽ വിലയിൽ വൻ കുതിപ്പ് രേഖെപ്പടുത്തിയതോടെ ഇന്ധനവില വർധന ഉടനെന്ന ആശങ്കയിൽ രാജ്യം. 6.7 ശതമാനമാണ് ജെറ്റ് ഫ്യൂവലിെൻറ വില വർധിച്ചത്. അതേസമയം തുടർച്ചയായ 16ാം ദിവസവും പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇന്ധനവില വർധന നിലച്ചിരുന്നു. താമസിയാതെ ഇതിെൻറ എല്ലാ കുറവും തീർത്തുകൊണ്ടുള്ള വിലവർധന വരുമെന്നാണ് ഉപഭോക്താക്കൾ ആശങ്കപ്പെടുന്നത്.
ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിെൻറ (എടിഎഫ്) വില കിലോലിറ്ററിന് 3,885 രൂപയാണ്. പ്രാദേശിക നികുതികൾ അനുസരിച്ച് നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും.6.7 ശതമാനമാണ് വർധന.കഴിഞ്ഞ മാസം രണ്ട് പ്രാവശ്യം പെട്രോൾ ഡീസൽ വില കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് വില 3 ശതമാനവും ഏപ്രിൽ 16 ന് ഒരു ശതമാനവും കുറഞ്ഞു. എന്നാൽ വിവർധനവ് ഉടനെന്നാണ് വിവിധ എണ്ണക്കമ്പനി അധികൃതർ നൽകുന്ന സൂചന.
രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ ഇന്ധന ആവശ്യകതയെ കുറച്ചിട്ടുണ്ട്.എന്നാൽ അമേരിക്കയിലെ ഡിമാൻഡ് വർധിച്ചതും ഡോളറിെൻറ ദുർബലതയും കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. 'കഴിഞ്ഞ 4 ദിവസമായി (ഏപ്രിൽ 27 മുതൽ) വില തുടർച്ചയായി വർധിക്കുകയാണ്. ദുബായ് ക്രൂഡ് ഓയിൽ വില ബാരലിന് 2.91 യുഎസ് ഡോളർ ഉയർന്നു'-ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ ഇതിനകംതന്നെ ഇന്ധന നിരക്ക് പരിഷ്കരിക്കേണ്ടതാണ്. എന്നാൽ ബംഗാൾ ഇലക്ഷൻ കാരണം വർധനവ് തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിൽ പെട്രോളിന് ഇപ്പോൾ 90.40 രൂപയാണ് വില. ഒരു ലിറ്റർ ഡീസലിന് 80.73 രൂപയും നൽകണം.
ഏപ്രിൽ 15 ന് പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കുറച്ചിരുന്നു. മാർച്ച് 24 ന് ശേഷം നാല് തവണയായി പെട്രോൾ വില 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ സർക്കാർ എക്സൈസ് തീരുവ ഉയർത്തിയതിനുശേഷം പെട്രോളിെൻറ വിലയിൽ 21.58 രൂപയും ഡീസലിെൻറ വില 19.18 രൂപയും ഉയർന്നു. ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില പരിശോധിച്ചാൽ ഡീസലിെൻറ 54 ശതമാനവും പെട്രോളിെൻറ 60 ശതമാനവും നികുതിയാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.