Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂക്ഷിക്കുക,...

സൂക്ഷിക്കുക, ഇന്ധനവിലവർധന ഉടൻ; ജെറ്റ്​ ഫ്യൂവൽ വിലയിൽ വൻ കുതിപ്പ്​

text_fields
bookmark_border
Petrol, diesel prices set for more hikes as jet fuel price
cancel

ജെറ്റ്​ ഫ്യൂവൽ വിലയിൽ വൻ കുതിപ്പ്​ രേഖ​െപ്പടുത്തിയതോടെ ഇന്ധനവില വർധന ഉടനെന്ന ആശങ്കയിൽ രാജ്യം. 6.7 ശതമാനമാണ്​ ജെറ്റ്​ ഫ്യൂവലി​െൻറ വില വർധിച്ചത്​. അതേസമയം തുടർച്ചയായ 16ാം ദിവസവും പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്​. വിവിധ സംസ്​ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചശേഷം ഇന്ധനവില വർധന നിലച്ചിരുന്നു. താമസിയാതെ ഇതി​െൻറ എല്ലാ കുറവും തീർത്തുകൊണ്ടുള്ള വിലവർധന വരുമെന്നാണ്​ ഉപഭോക്​താക്കൾ ആശങ്കപ്പെടുന്നത്​.


ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തി​െൻറ (എടിഎഫ്) വില കിലോലിറ്ററിന്​ 3,885 രൂപയാണ്​. പ്രാദേശിക നികുതികൾ അനുസരിച്ച് നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും.6.7 ശതമാനമാണ് വർധന.കഴിഞ്ഞ മാസം രണ്ട് പ്രാവശ്യം പെട്രോൾ ഡീസൽ വില കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് വില 3 ശതമാനവും ഏപ്രിൽ 16 ന് ഒരു ശതമാനവും കുറഞ്ഞു. എന്നാൽ വിവർധനവ്​ ഉടനെന്നാണ്​ വിവിധ എണ്ണക്കമ്പനി അധികൃതർ നൽകുന്ന സൂചന.

രാജ്യത്ത്​ വർധിച്ചുവരുന്ന കോവിഡ് കേസുകൾ ഇന്ധന ആവശ്യകതയെ കുറച്ചിട്ടുണ്ട്​.എന്നാൽ അമേരിക്കയിലെ ഡിമാൻഡ് വർധിച്ചതും ഡോളറി​െൻറ ദുർബലതയും കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. 'കഴിഞ്ഞ 4 ദിവസമായി (ഏപ്രിൽ 27 മുതൽ) വില തുടർച്ചയായി വർധിക്കുകയാണ്. ദുബായ് ക്രൂഡ് ഓയിൽ വില ബാരലിന് 2.91 യുഎസ് ഡോളർ ഉയർന്നു'-ഉദ്യോഗസ്ഥൻ പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഐ‌ഒ‌സി, ബി‌പി‌സി‌എൽ, എച്ച്പി‌സി‌എൽ എന്നിവ ഇതിനകംതന്നെ ഇന്ധന നിരക്ക്​ പരിഷ്​കരിക്കേണ്ടതാണ്​. എന്നാൽ ബംഗാൾ ഇലക്ഷൻ കാരണം വർധനവ്​ തൽക്കാലത്തേക്ക്​ മരവിപ്പിച്ചിരിക്കുകയാണ്​. ​ഡൽഹിയിൽ പെട്രോളിന് ഇപ്പോൾ 90.40 രൂപയാണ്​ വില. ഒരു ലിറ്റർ ഡീസലിന് 80.73 രൂപയും നൽകണം.

ഏപ്രിൽ 15 ന് പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കുറച്ചിരുന്നു. മാർച്ച് 24 ന് ശേഷം നാല്​ തവണയായി പെട്രോൾ വില 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിട്ടുണ്ട്​. കഴിഞ്ഞ മാർച്ചിൽ സർക്കാർ എക്സൈസ് തീരുവ ഉയർത്തിയതിനുശേഷം പെട്രോളി​െൻറ വിലയിൽ 21.58 രൂപയും ഡീസലി​െൻറ വില 19.18 രൂപയും ഉയർന്നു. ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില പരിശോധിച്ചാൽ ഡീസലി​െൻറ 54 ശതമാനവും പെട്രോളി​െൻറ 60 ശതമാനവും നികുതിയാണ്​. പെട്രോളിന്​ ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselprice hikeprice hiked
Next Story