ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില 100 കടന്നതിനു പിന്നാലെ മോദിസർക്കാറിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. മഹാമാരിക്കു മുന്നിൽ തളർന്നുനിൽക്കുന്ന പൊതുജനത്തെ കൊള്ളയടിക്കുകയാണ് സർക്കാർ. 13 മാസത്തിനിടെ പെട്രോളിന് 25.72 രൂപയും ഡീസലിന് 23.93 രൂപയുമാണ് വർധിച്ചത്. ഇൗ മാസങ്ങൾ പൊതുജനം ഏറ്റവും ദുരിതത്തിലൂടെ കടന്നുപോയ കാലമാണെന്ന് ഓർക്കണം. പൊതുജനത്തെ കൊള്ളയടിക്കാൻ മാത്രമുള്ള സർക്കാറായി മോദി മാറിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ഇന്ധന വിലക്കയറ്റത്തിെൻറ ഉത്തരവാദി മോദിസർക്കാർ മാത്രമാണ്. ക്രൂഡ് ഓയിലിെൻറ വിലയിലെ മാറ്റമല്ല രാജ്യത്തെ ഇന്ധനവിലയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളും ലോക്ഡൗൺ പിൻവലിച്ചതോടെ, ജനം പെട്രോളടിക്കാൻ പമ്പുകളിലെത്തും. അപ്പോൾ കാണാം മോദിസർക്കാറിെൻറ പൊങ്ങച്ചത്തിെൻറ ഊക്ക്. കഴിഞ്ഞില്ല, പകർച്ചവ്യാധിക്കുവേണ്ടിയുള്ള നികുതി പിരിക്കൽ യജ്ഞം പിന്നാലെ വരും -ദുരിതകാലം തീരില്ലെന്ന മുന്നറിയിപ്പോടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.