മുംബൈ: കുതികുതിക്കുന്ന പെട്രോൾ വില രാജ്യത്ത് പലയിടങ്ങളിലും വ്യാഴാഴ്ച 'സെഞ്ച്വറി' നേട്ടത്തിൽതൊട്ടു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പലയിടത്തും പെട്രോൾ വില ഉയർന്ന് ലിറ്ററിന് നൂറുരൂപയിലെത്തുകയായിരുന്നു.
മഹാരാഷ്ട്രയിൽ താനെ ജില്ലയിൽ പെട്രോളിന് നൂറു രൂപ കടന്നു. രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനമായ മുംബൈയിൽ വ്യാഴാഴ്ച പെട്രോൾവില ലിറ്ററിന് 99.94 രൂപയാണ്. ഈ മാസം 14ാം തവണയാണ് വില വർധിക്കുന്നത്. താനെയിൽ പെട്രോൾ ലിറ്ററിന് 100.06 രൂപയാണ് വ്യാഴാഴ്ചയിലെ വില. ഡീസൽ ലിറ്ററിന് 91.99 രൂപയും. മുംബൈയിൽ ഡീസലിന് 91.87 രൂപയാണ്.
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലാണ് രാജ്യത്തെ 'ഏറ്റവും വിലകൂടിയ' െപട്രോൾ. ലിറ്ററിന് 104. 67 രൂപയാണ് ഗംഗാനഗറിലെ വില. ഇവിടെ ഡീസൽ വില ഉയർന്ന് 97.49 രൂപയിലെത്തി. ഈ മാസം 14 തവണയായി പെട്രോളിന് മൊത്തം 3.28 രൂപ വർധിച്ചപ്പോൾ അതിനേക്കാൾ വർധനവാണ് ഡീസൽവിലയിലുണ്ടായത് -3.88 രൂപ.
ഡൽഹിയിൽ പെട്രോൾ വില 93.84ഉം ഡീസലിന് 84.61ഉം ആണ്. നികുതിയിലുള്ള വ്യത്യാസം കാരണമാണ് വിവിധ സംസ്ഥാനങ്ങളിലെ പെട്രോൾ-ഡീസൽ വിലകൾ വേറിട്ടുനിൽക്കുന്നത്. രാജസ്ഥാനാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നത്. തൊട്ടുപിന്നിൽ മധ്യപ്രദേശും മഹാരാഷ്ട്രയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.