അമരാവതി: ഇന്ധനവില വർധിക്കുന്നതിനിടെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തിയേക്കും. പെട്രോൾ വിലയും രൂപയുടെ മൂല്യവും നൂറിലെത്തും. അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാമെന്നും നായിഡു പരിഹസിച്ചു.
ഡോളർ കൊടുത്ത് പെട്രോൾ വാങ്ങേണ്ട അവസ്ഥയാണിനി ഉണ്ടാകുക. രണ്ടുവർഷംകൊണ്ട് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം തവിടുപൊടിയായെന്നും സാമ്പത്തിക അച്ചടക്കം ഇല്ലാതായെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
നോട്ടുനിരോധനത്തിലൂടെ കേന്ദ്രം എന്താണ് നേടിയത്? കള്ളപ്പണം പിടിക്കാനെന്ന് പറഞ്ഞുള്ള ഈ നാടകം എന്തിനുവേണ്ടിയായിരുന്നു. 2000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കൂടുതല്‍ 200, 100 രൂപ നോട്ടുകള്‍ അച്ചടിക്കാനായിരുന്നു താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ നേരെ വിപരീതമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയെങ്കിലും വലിയ നോട്ടുകള്‍ പിന്‍വലിച്ച് ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.