ഞായറാഴ്​ചകളിൽ പമ്പുകൾ അടച്ചിടാനുള്ള നീക്കത്തിനെതിരെ പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: ഞായാറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പെട്രോളിയം മന്ത്രാലയം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം തീരുമാനത്തെ എതിർക്കുന്നത്.

ആഴ്ചയിലൊരിക്കൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നാണ് ജനങ്ങളോട് മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. അതിനർഥം പെട്രോൾ പമ്പുകൾ അടച്ചിടുകയെന്നതല്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

കേരളമുൾപ്പടെ എട്ട്  സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകൾ ഞായറാഴ്ച അടച്ചിടാനായിരുന്നു കൺസോഷ്യം ഒാഫ് പെട്രോളിയം ഡീലേഴ്സ് തീരുമാനമെടുത്തത്. എന്നാൽ ആൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അടക്കമുള്ള സംഘടനകൾ ഞായറാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടുന്നതിനോട് യോജിച്ചില്ല. പ്രധാനപ്പെട്ട പെട്രോളിയം ഡീലേഴ്സിെൻറ അസോസിയേഷനുകൾ ഞായറാഴ്ച പമ്പുകൾ അടച്ചിടുന്നതിനോട് യോജിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാനും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Petroleum ministry slams move to close petrol pumps on Sundays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.