ന്യൂഡൽഹി: പെട്രോളിനും ഡീസലിനും നികുതി കുറക്കാൻ തയാറാകാത്തതിന് കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനങ്ങൾ കേന്ദ്രത്തെയും പഴിക്കുന്നു. രണ്ടിനുമിടയിൽ ഇന്ധനം ജനത്തെ പൊള്ളിക്കുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വില ഇൗടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര സർക്കാർ ഇൗടാക്കുന്ന എക്സൈസ് തീരുവ 19.39 രൂപയാണ്. ഡീസലിന് 15.33 രൂപയും. ഡൽഹിയിൽ പെട്രോളിന് വാറ്റ് 15.39 രൂപ. ഡീസലിന് 9.32 രൂപ. എക്സൈസ് തീരുവ കേന്ദ്രം ഇനിയും കുറക്കണമെന്ന് സംസ്ഥാനങ്ങൾ വാദിക്കുേമ്പാൾ, സംസ്ഥാനതലത്തിലുള്ള നികുതികൾ ഒരുതവണപോലും കുറക്കാൻ മൂന്നര വർഷത്തിനിടയിൽ സംസ്ഥാനങ്ങൾ തയാറായില്ലെന്നാണ് കേന്ദ്രത്തിെൻറ കുറ്റപ്പെടുത്തൽ. ഇതിനിടയിൽ പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം നീളുകയുമാണ്.
ജനങ്ങളിൽനിന്ന് നികുതി ഇനത്തിൽ പണമൂറ്റാൻ പെട്രോളും ഡീസലും നല്ല ഉപായമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണുന്നു. ജി.എസ്.ടി നടപ്പാക്കിയപ്പോൾ പെട്രോളിയം ഉൽപന്നങ്ങളെ അതിെൻറ പരിധിയിൽ കൊണ്ടുവരാതിരുന്നത് കൂടുതൽ പിഴിയാൻ വേണ്ടിയാണ്. ജി.എസ്.ടിയിൽ പരമാവധി നികുതി 28 ശതമാനമാണ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ഇേപ്പാൾ ഇൗടാക്കുന്നത് അതിനെക്കാൾ വളരെ കൂടുതൽ.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലൂടെ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുമോയെന്ന് ഉറ്റുനോക്കുകയാണ് വിപണി. അങ്ങനെ ചെയ്യണമെങ്കിൽ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ അനുമതി വേണം. സംസ്ഥാനങ്ങൾ സമ്മതിച്ചാൽ കേന്ദ്രം തയാറാണെന്ന നിലപാടിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വിഷയം അടുത്ത യോഗത്തിൽ ചർച്ചചെയ്യാൻ തീരുമാനിച്ചാണ് കഴിഞ്ഞയാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗം പിരിഞ്ഞത്.
എന്നാൽ, ഇനിയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കകം കൗൺസിൽ യോഗം നടക്കുേമാ എന്ന് വ്യക്തമായിട്ടില്ല. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അടുത്ത യോഗം നടക്കേണ്ടത്. ഫെബ്രുവരി ഒന്നിനു മുമ്പ് തീരുമാനമായില്ലെങ്കിൽ പെേട്രാളിയം ഉൽപന്നങ്ങൾ ജി.എസ്.ടിക്ക് പുറത്തുതന്നെ നിൽക്കും. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയും. അതുവരെ എക്സൈസ് തീരുവ കുറക്കാതെ ഖജനാവിലേക്ക് മുതൽക്കൂട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.