ന്യൂഡൽഹി: പ്രോവിഡൻറ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ തുക ഇരട്ടി പ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിെൻറ പരിഗണനയിൽ. പദ്ധതി സമഗ്രമായി പരിഷ ്കരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ തൊഴിൽ മന്ത്രാലയം രൂപവത്കരിച്ച ഉന ്നതാധികാര സമിതി അംഗങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചതാണിത്.
സർവിസിൽന ിന്ന് പിരിയുേമ്പാൾ കമ്യൂട്ട്ചെയ്ത തുക, പ്രതിമാസ പെൻഷനിൽനിന്ന് തിരിച്ചുപിടിച്ച് കഴിയുമ്പോൾ പൂർണ പെൻഷൻ പുനഃസ്ഥാപിക്കുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്. യഥാർഥ ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ എല്ലാവർക്കും ഉയർന്ന പെൻഷൻ നൽകാനുള്ള നിർദേശം ധനപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് നടപ്പാക്കാൻ പ്രയാസമുണ്ട്. എംപ്ലോയിസ് പെൻഷൻ സ്കീമിലെ അംഗങ്ങൾക്കെല്ലാം ഇ.എസ്.ഐ മെഡിക്കൽ ആനുകൂല്യം നൽകുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് സമിതിയിൽ സർക്കാർ വ്യക്തമാക്കി. സമിതിയുടെ റിപ്പോർട്ട് അടുത്തദിവസംതന്നെ സർക്കാറിന് സമർപ്പിക്കും.
പെൻഷൻ സ്കീം പരിഷ്കരിക്കണമെന്ന പ്രേമചന്ദ്രെൻറ സ്വകാര്യ പ്രമേയത്തിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിലാണ് സമിതി രൂപവത്കരിക്കാൻ തീരുമാനമായത്. സമിതി ശിപാർശകൾ സമർപ്പിക്കുന്നതിനു മുമ്പ്, നിരീക്ഷണങ്ങൾ എം.പിയുമായി ചർച്ച ചെയ്യണമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ തൊഴിൽമന്ത്രാലയ ആസ്ഥാനത്തു നടന്ന ചർച്ചയിലാണ് പെൻഷൻ തുക ഉയർത്താനുള്ള നിർദേശം സമിതി മുന്നോട്ടുവെച്ചത്.
മിനിമം പെൻഷൻ ലഭിക്കാനുള്ള യോഗ്യത കാലയളവ് പുനഃപരിശോധിക്കുക, കമ്യൂേട്ടഷൻ ആനുകൂല്യം, മരണാനന്തര സഹായം ലഭിക്കുന്ന പദ്ധതി എന്നിവ പുനഃസ്ഥാപിക്കുക, ക്ഷാമബത്തയുമായി ബന്ധപ്പെടുത്തി പെൻഷൻ പുനർ നിർണയിക്കുക, കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിജ്ഞാപനം ഇറക്കി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയിൽ പ്രേമചന്ദ്രൻ ഉന്നയിച്ചു. ഉന്നതാധികാര സമിതി അധ്യക്ഷയായ അഡീഷനൽ ലേബർ സെക്രട്ടറി അനുരാധ പ്രസാദ്, അംഗങ്ങളായ ആർ.കെ. ഗുപ്ത, വൃജേഷ് ഉപാധ്യായ, രവി വിജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.