ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെതിരായ (പി.എഫ്.ഐ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിന് പിന്നാലെ അറസ്റ്റിലായവരിൽ 14 പേർ നിയമവിരുദ്ധ കസ്റ്റഡി ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിയെ സമീപിച്ചു. തങ്ങളെ വിട്ടയച്ച് അന്യായ തടങ്കലിന് നഷ്ടപരിഹാരം നൽകണമെന്നും അന്വേഷണ ഏജൻസിക്കും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, ഹരജി അനുവദിക്കരുതെന്ന് ജസ്റ്റിസുമാരായ സിദ്ധർഥ മൃദുൽ, അമിത് ശർമ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. പലരും ജാമ്യത്തിലിറങ്ങിയതിനാൽ ഹേബിയസ് കോർപസ് ഹരജി നിലനിൽക്കില്ലെന്ന് പൊലീസ് വാദിച്ചു. ശൈഖ് ഗുൽഫാം ഹുസൈൻ, അബ്ദുല്ല, മുഹ്സിൻ ഖാൻ, മുഹമ്മദ് ശുഐബ്, അബ്ദുറബ്ബ്, ഹബീബ് അസ്ഗർ ജമാലി, മുഹമ്മദ് വാരിസ് ഖാൻ, മുഹമ്മദ് ശുഐബ്, മുഹമ്മദ് ജാബിർ തുടങ്ങിയവരാണ് ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.